'എൽ 360' ഇനി മുതൽ 'തുടരും'. മോഹൻലാൽ - തരുൺ മൂർത്തി ചിത്രത്തിന് 'തുടരും' എന്ന് പേരിട്ടു. 2f691u

nCv
0

മോഹൻലാൽ - തരുൺ മൂർത്തി ചിത്രത്തിന് 'തുടരും' എന്ന് പേരിട്ടു. 5s3j68

Thudarum


മോഹന്‍ലാലിനെ നായകനാക്കി, രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്തിൻ്റെ നിർമാണത്തിൽ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വിട്ടു.  'തുടരും'  എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. 236c1r

സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിക്കൂട്ടത്തിനൊപ്പം കളിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍. ഷര്‍ട്ടും മുണ്ടും ധരിച്ച് നാടന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. കറുത്ത അമ്പാസിഡര്‍ കാറും പോസ്റ്ററിലുണ്ട്.

'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ്  'തുടരും'. 

Thudarum


മലയാളത്തിന്റെ എവർഗ്രീൻ കോംബോയായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'തുടരും'. 2004 ൽ ജോഷി സംവിധാനം ചെയ്ത 'മാമ്പഴക്കാലം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്.



 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദ്.

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ 6n6a31

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60) 6r235n

Our website uses cookies to enhance your experience. Check Now
Ok, Go it!